പശു തന്നെ ഹിമാചൽ സർക്കാരിനും പ്രിയം; ബജറ്റിൽ പശുക്കൾക്കായി മദ്യ സെസ്
ഷിംല: ഒരു കുപ്പി മദ്യം വിൽക്കുമ്പോൾ പശു സെസ്സായി പത്തുരൂപ ഈടാക്കുമെന്ന് ഹിമാചൽ സർക്കാരിൻ്റെ ബജറ്റ്. 2023-24 വർഷത്തെ ബജറ്റ് അവതരണവേളയിലാണ് മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് പശു സെസ് പ്രഖ്യാപിച്ചത്. ഒരു കുപ്പി മദ്യം വിൽക്കുമ്പോൾ പശു സെസ്സായി പത്തുരൂപ ഈടാക്കുന്നതിലൂടെ പ്രതിവർഷം നൂറ് കോടി രൂപ സമാഹരിക്കാനാണ് കോൺഗ്രസ് സർക്കാരിൻ്റെ ലക്ഷ്യം. ബിജെപി പല ആവർത്തി പശു സംരക്ഷണം, ഗോമാതാ സ്‌നേഹം എന്ന് പറയുമ്പോൾ ആ പാതയിൽ തന്നെയാണ് കോൺഗ്രസിൻ്റെയും സഞ്ചാരം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed