ചെന്നൈ: തമിഴ്നാട് ബിജെപിയിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. ഐ.ടി വിഭാഗം മേധാവി ഒരവ് അൻപരശ് ഉൾപ്പെടെ ഉൾപ്പെടെ 13 പേരാണ് രാജി വെച്ചത്. നേതാക്കളുടെ കൂട്ടരാജി തമിഴ്നാട് ബിജെപി നേതൃത്വത്തിനും വൻ തിരിച്ചടിയായി. ബുധനാഴ്ചയാണ് നേതാക്കൾ പാർട്ടി വിട്ടത്.
സംസ്ഥാന സെക്രട്ടറി ദിലീപ് കണ്ണൻ, സി ടി ആർ നിർമൽ കുമാർ എന്നിവർ കഴിഞ്ഞയാഴ്ച ബിജെപി വിട്ട് എഐഎഡിഎംകെയിൽ ചേർന്നിരുന്നു. ബിജെപി നേതൃത്വം സ്വന്തം കേഡർമാരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിർമൽ കുമാർ രാജി അറിയിച്ചത്.
പാർട്ടിയിലെ ഗൂഢാലോചനകളിൽ വീഴാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അൻപരസ് തുറന്നടിച്ചത്. എഐഎഡിഎംകെ ബിജെപി നേതാക്കളെ വേട്ടയാടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ആരോപിച്ചു.