ജയ്പൂർ: രാജസ്ഥാൻ നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വായിച്ചത് കഴിഞ്ഞ വർഷത്തെ ബജറ്റ്. ബജറ്റ് അവതരണം തുടങ്ങി 7 മിനിറ്റോളം പിന്നിട്ട ശേഷം പ്രതിപക്ഷം ബഹളമുണ്ടാക്കിയപ്പോഴാണ് ബജറ്റ് പ്രസംഗം മാറിയ കാര്യം അദ്ദേഹം അറിഞ്ഞത്. പിന്നീട് ചീഫ് വിപ്പ് ഗെഹ്ലോട്ടിനെ കൂടുതൽ വായിക്കുന്നതിൽ നിന്ന് തടയുകയും സഭ 30 മിനിറ്റ് നേരത്തേക്ക് നിർത്തിവയ്ക്കുകയും ചെയ്തു.
അശോക് ഗെഹ്ലോട്ടിൻ്റെ പിഴവിൽ പ്രതിപക്ഷം സഭയ്ക്കുള്ളിൽ ബഹളം വയ്ക്കുകയും നടുത്തളത്തിൽ ഇറങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസം തൻ്റെ ഉദ്യോഗസ്ഥരുടെ സംഘത്തോടൊപ്പം ബജറ്റിന് അന്തിമരൂപം നൽകിയതായി അശോക് ഗെഹ്ലോട്ട് പറഞ്ഞിരുന്നു.
‘രാജസ്ഥാൻ്റെ ബജറ്റ് സമ്പാദ്യവും ആശ്വാസവും പുരോഗതിയും നൽകുന്നതായിരിക്കുമെന്ന് അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഈ വർഷാവസാനം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലവിലെ സർക്കാരിൻ്റെ അവസാന ബജറ്റാണിത്.
मुख्यमंत्री जी ने पुराना बजट पढ़ा…
राजस्थान में अब बजट भी लीक…#सच_तो_ये_है #Rajasthan pic.twitter.com/VwHVXN4ozj— Satish Poonia (@DrSatishPoonia) February 10, 2023