പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തെന്ന കേസിൽ കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ സഹോദരനാണ് ആസിഫ് മുഹമ്മദ് ഖാൻ.
തെരഞ്ഞെടുപ്പു കമ്മീഷൻ്റെ അനുമതിയില്ലാതെ ജാമിയ നഗറിൽ യോഗം നടത്തുകയും ഇതു തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്തെന്ന പരാതിയിലാണ് ആസിഫിൻ്റെ അറസ്റ്റെന്ന് ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു. അനുമതിയെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചപ്പോൾ, ആസിഫ് മുഹമ്മദ് അക്രമാസക്തനാകുകയും എസ്ഐയോട് മോശമായി പെരുമാറുകയുമായിരുന്നെന്ന് ഡൽഹി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അടുത്തമാസം ഡൽഹി കോർപറേഷനിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ആസിഫ് മുഹമ്മദ് ഖാൻ്റെ മകൾ ആരിബ ഖാൻ ഷഹീൻബാഗിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. എന്നാൽ ഇതിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പോലീസ് ഇടപെട്ടത്. ആസിഫ് മുഹമ്മദിനൊപ്പം രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തൻ്റെ അതിഥികൾക്ക് സഞ്ചരിക്കാൻ ഇനിയും വാഹനങ്ങൾ ആവശ്യപ്പെടുമെന്ന് ഗവർണർ
കെ.ടി.യു കേസ്; ഗവര്‍ണര്‍ക്കുള്ള അവകാശങ്ങള്‍ ചാന്‍സലര്‍ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍