ഗൂഗിൾ പേ വഴി പണം നൽകി ഹിമാചലിൽ ബിജെപി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു; ടിക്കന്തർ സിങ് പൻവാർ

ന്യൂദൽഹി: തെരഞ്ഞെടുപ്പ് നടന്ന ഹിമാചൽപ്രദേശിൽ ഭരണം നിലനിർത്താൻ ബി.ജെ.പി വൻതോതിൽ പണമിറക്കിയതായി സി.പി.എം സിംല മണ്ഡലം സ്ഥാനാർത്ഥിയും മുൻ സിംല ഡെപ്യൂട്ടി മേയറുമായിരുന്ന ടിക്കന്തർ സിങ് പൻവാർ. ഗൂഗിൾപേ വഴി പണമയച്ച് വോട്ടർമാരെ സ്വാധീനിക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സർക്കാർ ഉണ്ടാക്കുമെന്നുള്ള ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിൻ്റെ പ്രസ്താവന അപകടകരമാണെന്നും കോൺഗ്രസ് എം.എൽ.എമാരെ വിലക്കെടുക്കുമെന്ന സൂചനയാണിതെന്നും പൻവാർ പറഞ്ഞു. ‘ഗൂഗിൾ പേ വഴി പണം അയച്ച് ബി.ജെ.പി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു. … Continue reading ഗൂഗിൾ പേ വഴി പണം നൽകി ഹിമാചലിൽ ബിജെപി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു; ടിക്കന്തർ സിങ് പൻവാർ