മോർബി തൂക്കുപാലം തകർന്നതിൽ വഞ്ചനയോ അതോ ഗൂഢാലോചനയോ; ബിജെപിയെ വിമർശിച്ച് ശിവസേന

ഗുജറാത്തിലെ ബിജെപി സർക്കാരിനെതിരെ വിമർശനവുമായി ശിവസേന. ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 135 പേർ മരിച്ച സംഭവത്തിലാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പക്ഷം ബിജെപിയെ വിമർശിച്ചത്. ശിവസേനാ മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയലിലാണ് ഗുജറാത്തിലെ ബി ജെ പി സർക്കാരിനെതിരെയും സർക്കാർ ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെയും രൂക്ഷമായ വിമർശനമുള്ളത്. “നഷ്ടപ്പെട്ട ജീവനുകൾ ഇനി തിരിച്ചുവരുമോ? പാലത്തിൻ്റെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തമുള്ള കമ്പനിയെ കുറിച്ച് അന്വേഷിക്കണം. എന്നാൽ ഗുജറാത്ത് സർക്കാരിന് ഇതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഈ സംഭവത്തെ … Continue reading മോർബി തൂക്കുപാലം തകർന്നതിൽ വഞ്ചനയോ അതോ ഗൂഢാലോചനയോ; ബിജെപിയെ വിമർശിച്ച് ശിവസേന