കോൺഗ്രസിൽ ഭിന്നത രൂക്ഷം; ഗെഹ്‌ലോട്ട് ക്യാമ്പിലെ എംഎൽഎമാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് സച്ചിൻ പൈലറ്റ്

ജയ്‌പൂർ: രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നത രൂക്ഷം. സെപ്തംബറിൽ പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിൽ മൗനം വെടിഞ്ഞ് മുതിർന്ന നേതാവ് സച്ചിൻ പൈലറ്റ്. അച്ചടക്കമില്ലായ്മയുടെ പേരിൽ എഐസിസി നോട്ടീസ് നൽകിയവർക്കെതിരെ പാർട്ടി ഉടൻ നടപടിയെടുക്കണമെന്നാണ് സച്ചിൻ പൈലറ്റിൻ്റെ ആവശ്യം. രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 13 മാസം മാത്രമേ ബാക്കിയുള്ളൂവെന്നും സിഎൽപി യോഗം പോലെ എന്ത് തീരുമാനങ്ങളെടുത്താലും എഐസിസി അത് ഉടൻ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ നിയമങ്ങളും അച്ചടക്കവും എല്ലാവർക്കും ബാധകമാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇക്കാര്യത്തിൽ … Continue reading കോൺഗ്രസിൽ ഭിന്നത രൂക്ഷം; ഗെഹ്‌ലോട്ട് ക്യാമ്പിലെ എംഎൽഎമാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് സച്ചിൻ പൈലറ്റ്