‘കൈ’പിടിയിലാക്കി ഖാർഗെ; കരുത്ത് കാട്ടി തരൂർ

കോൺഗ്രസിനെ കേന്ദ്രമന്ത്രിയും രാജ്യസഭാ പ്രതിപക്ഷ നേതാവുമായിരുന്ന മല്ലികാർജുൻ ഖാർഗെ നയിക്കും. ആകെ പോൾ ചെയ്ത 9385 വോട്ടുകളിൽ 7897 വോട്ടുകൾ നേടിയാണ് ഖാർഗെ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടി. 416 വോട്ടുകൾ അസാധുവായി. 24 വർഷത്തിന് ശേഷമാണ് കോൺഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരു അധ്യക്ഷൻ. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 9915 വോട്ടർമാരിൽ 9497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. … Continue reading ‘കൈ’പിടിയിലാക്കി ഖാർഗെ; കരുത്ത് കാട്ടി തരൂർ