കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; എതിർ സ്ഥാനാർത്ഥിയെ സംവാദത്തിന് വെല്ലുവിളിച്ച് ശശി തരൂർ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ള ശശി തരൂർ എതിർ സ്ഥാനാർത്ഥിയായ മല്ലിഗാർജ്ജുൻ ഖാർഗെയെ പൊതു സംവാദത്തിന് വെല്ലുവിളിച്ചു. എന്നാൽ ഔദ്യോഗിക സ്ഥാനാർഥിയായ മല്ലിഗാർജ്ജുൻ ഖാർഗെ സംവാദത്തിന് തയ്യാറായില്ല. ഖാർഗെയെപ്പോലുള്ളവർക്ക്‌ മാറ്റം കൊണ്ടുവരാനാകില്ലെന്ന്‌ നാഗ്പുരിൽ പ്രചാരണത്തിനെത്തിയ തരൂർ പറഞ്ഞു. നേരത്തെ കോൺഗ്രസിൻ്റെ നിലവിലെ പ്രവർത്തനങ്ങളിൽ തൃപ്‌തിയുള്ളവർ മല്ലികാർജുൻ ഖാർഗെയ്‌ക്ക്‌ വോട്ട്‌ ചെയ്യട്ടേയെന്നും, പാർട്ടി വ്യത്യസ്‌തമായ രീതിയിൽ പ്രവർത്തിക്കണമെന്ന്‌ ആഗ്രഹമുള്ളവർ തനിക്ക്‌ വോട്ട്‌ ചെയ്യണമെന്നും തരൂർ പറഞ്ഞിരുന്നു. എവിടെയോ തീരുമാനിച്ച്‌ കാര്യങ്ങൾ നടപ്പാക്കുന്ന രീതി കോൺഗ്രസിൽ അവസാനിപ്പിക്കണം. ഹൈക്കമാൻഡ് … Continue reading കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; എതിർ സ്ഥാനാർത്ഥിയെ സംവാദത്തിന് വെല്ലുവിളിച്ച് ശശി തരൂർ