കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ;സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി, മത്സര രംഗത്ത് രണ്ട് പേര്‍ മാത്രം

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധനയില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള കെ എന്‍ ത്രിപാഠിയുടെ നാമനിര്‍ദേശ പത്രിക തള്ളി. ഇതോടെ ശശി തരൂര്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നീ രണ്ട് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് മത്സരരംഗത്തുള്ളത്.   കെ എന്‍ ത്രിപാഠിയെ നാമനിര്‍ദേശം ചെയ്തവരുടെ ഒപ്പുകളില്‍ കൃത്രിമത്വം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിൻ്റെ  നാമനിര്‍ദേശ പത്രിക തള്ളിയതെന്ന് റിട്ടേണിംഗ് ഓഫീസര്‍ മദുസൂധനന്‍ മിസ്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു തരൂരൂം ഖാര്‍ഗെയും നാമനിര്‍ദേശ പത്രിക നല്‍കിയത്. ഖാര്‍ഗെയുടെ പത്രികയില്‍ … Continue reading കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ;സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി, മത്സര രംഗത്ത് രണ്ട് പേര്‍ മാത്രം