പാക്കിസ്ഥാൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ നിരോധനം. എന്നാൽ പാകിസ്ഥാൻ സർക്കാരിൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിനെതിരായ നീക്കത്തിൻ്റെ കാരണം എന്താണെന്ന് കേന്ദ്ര സർക്കാർ ഇതുവരെ വ്യക്തമായിട്ടില്ല.
“എല്ലായിടത്തുമുള്ള ആളുകൾക്ക് ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ തുടർച്ചയായ ശ്രമത്തിൽ, ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഞങ്ങൾക്ക് സാധുതയുള്ളതും ശരിയായ സ്കോപ്പുള്ളതുമായ അഭ്യർത്ഥന ലഭിച്ചാൽ, ഒരു പ്രത്യേക രാജ്യത്തിലെ ചില ഉള്ളടക്കങ്ങളിലേക്കുള്ള ആക്സസ് കാലാകാലങ്ങളിൽ തടഞ്ഞുവയ്ക്കേണ്ടത് ആവശ്യമായി വന്നേക്കാം. സാധുവായ നിയമപരമായ ആവശ്യം പുറപ്പെടുവിച്ച നിർദ്ദിഷ്ട അധികാരപരിധിയിലോ അല്ലെങ്കിൽ ഉള്ളടക്കം പ്രാദേശിക നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയിടത്തോ അതാത് അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയേക്കാം.” എന്ന് ട്വിറ്റർ വിശദീകരണം നൽകി.
നേരത്തെ നിയമവിരുദ്ധ സംഘടനായി പ്രഖ്യാപിച്ച് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ രാജ്യത്തെ പോപ്പുലർ ഫ്രണ്ട് അകൗണ്ടുകൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു.