കേന്ദ്ര സർക്കാരിനെ വീണ്ടും വെട്ടിലാക്കി നിതിൻ ഗഡ്കരി; ഇന്ത്യയിൽ പാവപ്പെട്ടവനും ധനികനും തമ്മിലുള്ള അന്തരം വർധിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ പാവപ്പെട്ടവനും ധനികനും തമ്മിലുള്ള അന്തരം വർധിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യ സമ്പന്നമായെങ്കിലും ജനങ്ങൾ ദരിദ്രരാണെന്ന് അദ്ദേഹം പറഞ്ഞു. നാഗ്പുരി‍ൽ ആർഎസ്എസ് അനുകൂല സംഘടനയുടെ വേദിയിലാണ് ഗഡ്കരി തുറന്നടിച്ചത്. ഗഡ്കരിയുടെ പ്രസംഗം വീണ്ടും ബിജെപിയെ വെട്ടിലാക്കി. ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായെങ്കിലും ജനങ്ങൾ ദരിദ്രരാണെന്നാണ് ഗഡ്കരി പറഞ്ഞത്. പട്ടിണി, തൊഴിലില്ലായ്മ, ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ, വിലക്കയറ്റം എന്നിവ ഇപ്പോഴും ജനങ്ങളെ കഷ്ടത്തിലാക്കുന്നു. – ഭാരത് വികാസ് പരിഷത് വേദിയിൽ അദ്ദേഹം പറഞ്ഞു. നേരത്തെ ബിജെപി … Continue reading കേന്ദ്ര സർക്കാരിനെ വീണ്ടും വെട്ടിലാക്കി നിതിൻ ഗഡ്കരി; ഇന്ത്യയിൽ പാവപ്പെട്ടവനും ധനികനും തമ്മിലുള്ള അന്തരം വർധിക്കുന്നു