ബിജെപിക്ക് തിരിച്ചടി, ത്രിപുരയില്‍ ഒരു എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു

ത്രിപുരയില്‍ ബിജെപിക്ക് തിരിച്ചടി തുടരുന്നു. മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ബര്‍ബ മോഹന്‍ ത്രിപുര എംഎല്‍എ സ്ഥാനം രാജിവച്ചു. ത്രിപുര സ്പീക്കര്‍ രത്തന്‍ ചക്രബര്‍ത്തിക്ക് ബര്‍ബ മോഹന്‍ രാജിക്കത്ത് നല്‍കി. അദ്ദേഹം  ത്രിപുരയിലെ പ്രദേശിക ഗോത്രവര്‍ഗ പാര്‍ട്ടിയായ ഇന്‍ഡീജീനസ് പ്രോഗ്രസീവ് അലയന്‍സ് (TIPRA) യില്‍ ചേരും. ത്രിപുരയിലെ പട്ടിക വര്‍ഗ സംവരണ മണ്ഡലമായ കര്‍ബൂക്കില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. രണ്ട് വര്‍ഷത്തിനിടെ ബിജെപി വിടുന്ന നാലാമത്തെ എംഎല്‍എയാണ് ബര്‍ബ മോഹന്‍ ത്രിപുര. എംഎല്‍എമാരായിരുന്ന ആശിഷ് ദാസ്, സുദീപ് റോയ് … Continue reading ബിജെപിക്ക് തിരിച്ചടി, ത്രിപുരയില്‍ ഒരു എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു