ജാര്‍ഖണ്ഡിലെ ജെഎംഎം നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറന്. ഹേമന്ത് സോറന് അവതരിപ്പിച്ച വിശ്വാസപ്രമേയം പാസായി. 81 അംഗ നിയമസഭയില്‍ വിശ്വാസപ്രമേയത്തെ 48 പേര് പിന്തുണച്ചു.
ഹേമന്ത് സോറന്റെ യോഗ്യത സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച് വിശ്വാസ പ്രമേയം പാസാക്കിയത്. ക്വാറി ലൈസന്‍സ് കേസില്‍ സോറന്റെ എംഎല്‍എ സ്ഥാനത്തിന് അയോഗ്യത കല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. സോറന് മുഖ്യമന്ത്രിയായി തുടരാന്‍ കഴിയുമോ എന്നതില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.