ഉത്തർപ്രദേശിൽ ബിജെപി പ്രവർത്തകർ തമ്മിൽ തല്ലി. കാൺപൂരിലെ മോട്ടിജീലിൽ ഇന്നലെ നടന്ന ബിജെപിയുടെ തിരംഗ യാത്രക്കിടെയാണ് പ്രവർത്തകർ തമ്മിൽ തല്ലിയത്. തിരംഗ യാത്രയിൽ രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. തർക്കം രൂക്ഷമായതോടെ തിരംഗ യാത്രയിൽ കയ്യാങ്കളിയായി. തരംഗ യാത്രയിൽ പങ്കെടുക്കാനെത്തിയ ഉത്തർപ്രദേശ് ഉപ മുഖ്യമന്ത്രി ബ്രജേഷ് പഥകിനെ സ്വീകരിക്കുന്നതിനിടയിലാണ് പ്രവർത്തകർ തമ്മിലടിച്ചത്.
ഉപമുഖ്യമന്ത്രി പങ്കെടുത്ത ബിജെപി പരിപാടിയിൽ കൂട്ടത്തല്ലുണ്ടായതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവും സമാജ് വാദി പാർട്ടി ദേശീയ അധ്യക്ഷനുമായ അഖിലേഷ് യാദവ് രംഗത്തെത്തി. ‘തിരംഗ യാത്ര കലാപയാത്രയാക്കരുത് എന്നാണ് ബിജെപിയോട് ആവശ്യപ്പെടാനുളളത്’. എന്ന് അഖിലേഷ് യാദവ് പറഞ്ഞു. തരംഗ യാത്രയിൽ ബിജെപി പ്രവർത്തകർ പരസ്പരം തമ്മിൽതല്ലിയതിന്റെ വീഡിയോ അഖിലേഷ് യാദവ് ട്വിറ്ററിൽ പങ്കുവെച്ചു.