മുംബൈയിലെ പതിനെട്ടുവയസ്സിനു താഴെയുള്ളവരില്‍ പകുതിയോളം പേര്‍ക്കും കോവിഡ് ബാധിക്കുകയും അവരുടെ ശരീരം സ്വാഭാവികമായ ആന്റിബോഡി ഉദ്പാദിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തല്‍. രാജ്യം കോവിഡ് രണ്ടാംതരംഗത്തെ നേരിടുമ്പോള്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ പകുതി വരെ നടന്ന ഗവണ്മെന്റ് സര്‍വ്വേയിലാണ് ആശ്വാസകരമായ ഈ വാര്‍ത്ത പുറത്തുവരുന്നത്.
മൂന്നാം തരംഗം കുട്ടികളെയാകും കൂടുതല്‍ ബാധിക്കുക എന്നൊരു വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് മുംബൈ അടക്കമുള്ള ഇന്ത്യയിലെ ഏതാനും നഗരങ്ങളില്‍ കുട്ടികള്‍ക്കായുള്ള വാര്‍ഡുകള്‍ പ്രത്യകം നിര്‍മ്മിച്ചിരുന്നു. ‘ശുഭകരമായ ഒരു വാര്‍ത്തയാണ് ഇതെങ്കിലും നമ്മള് സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടുപോകരുത്’ മൂംബൈ അഡീഷണല്‍ മുനിസിപ്പല്‍ കമ്മീഷണര്‍ സുരേഷ് കാക്കാനി പറഞ്ഞു.
മുംബൈയിലെ 12.8 ദശലക്ഷം ജനസംഖ്യയില്‍ പതിനെട്ടുവയസ്സില്‍ താഴെയുള്ളവര്‍ 1.5 ദശലക്ഷമാണ്. കുട്ടികള്‍ക്കായുള്ള വാക്സിന് സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ അതില്‍ ആരും വാക്്സിനേറ്റ് ചെയ്യപ്പെട്ടിട്ടില്ല. ഓരോ മൂന്നുമാസം കൂടുമ്പോഴും മുംബൈയില്‍ ഇതുപോലെ സര്‍വ്വേ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ മൂന്നാഴ്ചകളായി രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞിട്ടുള്ളതായി കണക്കുകള്‍ കാണിക്കുന്നു. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ രണ്ടാംതരംഗത്തില്‍ വേണ്ടത്ര കരുതലെടുത്തില്ല എന്ന പരാതിക്കൊപ്പം മുൂന്നാം തരംഗത്തെ നേരിടുന്നതില്‍ ആശങ്കയും ഉന്നയിക്കപ്പെടുന്നുണ്ട്.
തിങ്കളാഴ്ച ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ 46,148 പുതിയ കേസുകളും 979 മരണങ്ങളുമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 30.27
ദശലക്ഷം പേര്‍ക്ക് രോഗം ബാധിച്ചതില്‍ 3,96,730 പേര് മരണമടഞ്ഞു.