ടൊവിനോ തോമസിന്റെ ‘ഒരു മെക്സിക്കൻ അപാരത’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. എറണാകുളത്താണ് ചിത്രീകരണം നടക്കുന്നത്. പ്രശസ്ത ചലച്ചിത്ര നടൻ ദിലീഷ് പോത്തൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ, ബിജു മേനോൻ, സൂരാജ് വെഞ്ഞാറമൂട് എന്നിവർ ചേർന്ന് ആദ്യ ക്ലാപ്പടിച്ചു.
ടൊവിനോ തോമസിന്റെ ഹിറ്റ് ചിത്രമായ ‘മറഡോണ’യ്ക്ക് ശേഷം വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബിജു മേനോൻ, സൂരാജ് വെഞ്ഞാറമൂട്, ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ തുടങ്ങിയ പ്രമുഖ താരങ്ങൾ ആണ് അണിനിരക്കുന്നത്. മനീഷ് മാധവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. രാജേഷ് ഗോപിനാഥൻ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.
സംഗീതം- സുഷിൻ ശ്യാം, എഡിറ്റർ- ഷൈജു ശ്രീ ധരൻ, ടോബി ജോൺ. പ്രൊഡക്ഷൻ കൺട്രോളർ- സെബീർ മലവെട്ടത്ത്, കല- ഇന്ദുലാൽ, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, വസ്ത്രാലങ്കാരം- സുനിൽ ജോർജ്ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീജിത്ത് നായർ, സുമിത് സോമശേഖരൻ, സ്റ്റിൽസ്- രാഹുൽ എം സത്യൻ, പരസ്യക്കല- ഓൾഡ് മോങ്ക്സ്, പി ആർ ഒ- എ എസ് ദിനേശ് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.