അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയുന്ന ചിത്രമാണ് തുനിവ്. പൊങ്കലിന് പ്രേക്ഷകരിലേയ്ക്ക് എത്തുന്ന ചിത്രത്തിൻ്റെ പുത്തൻ സ്റ്റിൽസ് പങ്കുവെച്ച് നടി മഞ്ജു വാരിയർ. ഫേസ്ബുക്കിലൂടെയാണ് പുതിയ ചിത്രങ്ങൾ താരം പങ്കുവെച്ചത്. ചിത്രത്തിൽ മലയാളത്തിൻ്റെ സ്വന്തം ലേഡീ സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ ആണ് നായികയായി എത്തുന്നത്. താരത്തിൻ്റെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണ് തുനിവ്.
നേർക്കൊണ്ട പാർവൈ, വലിമൈ എന്നീ സിനിമകൾക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. ചിത്രം പാൻ ഇന്ത്യൻ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളിൽ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. ബാങ്ക് മോഷണം മാത്രമല്ല സിനിമയുടെ പ്രമേയം. ഇതൊരു ആക്ഷൻ ത്രില്ലർ കൂടിയാണെന്ന് സംവിധായകൻ വിനോദ് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
അജിത്ത് ഇരട്ടവേഷത്തിലാണെന്ന റിപ്പോർട്ടും സംവിധായകൻ നിഷേധിച്ചു. അജിത്, മഞ്ജു വാരിയർ, ആമിർ, പവനി റെഡ്ഡി, സിബി ഭാവന എന്നിവരാണ് ചിത്രത്തിൽ മോഷ്ടാക്കളായി എത്തുന്നത്. ഈ ടീമിനെ പിടിക്കാൻ തുനിഞ്ഞിറങ്ങുന്ന പൊലീസ് ആയി സമുദ്രക്കനി എത്തുന്നു. ചിത്രത്തിൽ അജിത്തിൻ്റെ പ്രതിനായകനായി എത്തുന്നത് ജോൺ കൊക്കൻ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ അജിത്തും മഞ്ജുവും ചിത്രത്തിനായി ഡബ്ബ് ചെയ്യുന്നതിൻ്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. നിരവ് ഷാ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം. നേരത്തെ ചിത്രത്തിൻ്റെ ഒടിടി പാർട്ണേഴ്സിൻ്റെയടക്കമുള്ള വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. തീയേറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം കൂടുതൽ പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. തനിവിൻ്റെ പോസ്റ്ററുകളിലും മറ്റും സൈബറിടത്ത് വൈറലായിരുന്നു.
https://www.facebook.com/theManjuWarrier/posts/pfbid03DVUeT8oJrhZr3gWuR9dBz7i9EntwC9kpykQnksBxzUDrTHaYpFBUJjXeDxXJWyyl