മലയാളത്തിൽ സാമൂഹിക പ്രശ്നങ്ങൾക്ക് ആക്ഷേപ ഹാസ്യരീതിയിൽ അവതരിപ്പിക്കുന്ന സിനിമകൾ ഇറങ്ങുന്നത് വളരെ കുറവാണെന്ന് തന്നെ പറയാം. എന്നാൽ അത്തരത്തിലൊരു ചിത്രം വീണ്ടും എത്തുകയാണ്.
സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ‘വിവാഹ ആവാഹനം’ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളെ ആക്ഷേപഹാസ്യത്തിൽ ചാലിച്ചു ഒരുക്കുന്ന ഫാമിലി കോമഡി എന്റർടെയ്നർ ആണ്…
നിരഞ്ജ് മണിയൻ പിള്ള രാജുവും പുതുമുഖ താരം നിതാരയും നായികാ നായകന്മാരായി എത്തുന്ന ചിത്രത്തിൽ അജു വർഗീസ്, രാജീവ് പിള്ള പ്രശാന്ത് അലക്സാണ്ടർ, ബാലാജി ശർമ്മ, സുധി കോപ്പ, സാബുമോൻ അബുസമദ്, സന്തോഷ് കീഴാറ്റൂർ എന്നിവരും മറ്റ് പ്രധാന വേഷത്തിൽ എത്തുന്നു. ‘വിവാഹ ആവാഹനം’ നവംബർ 18 മുതലാണ് തീയേറ്ററുകളിലേയ്ക്ക് എത്തുന്നത്.