മലയാളത്തിൻ്റെ ലേഡീ സൂപ്പർ സ്റ്റാർ മഞ്ജുവിന് പിന്നാലെ ഡബ്ബിംഗ് പൂർത്തിയാക്കി തമിഴകത്തിൻ്റെ ‘തല’ അജിത്തും. കോളിവുഡ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പൊങ്കലിനാണ് എത്തുന്നത്. തമിഴ് സിനിമയിൽ ഏറ്റവുമധികം ഫാൻ ബേസ് ഉള്ള അജിത്ത് കുമാർ, വിജയ് ചിത്രങ്ങൾ ഒരുമിച്ചെത്തുന്നതിൻ്റെ ആകാംക്ഷയിലുമാണ് ആരാധകർ. വിജയ് ചിത്രം വരിശും, അജിത്ത് ചിത്രം തുനിവും ആണ് പൊങ്കലിന് നേർക്കുനേർ എത്തുന്നത്.
ഇരുചിത്രങ്ങളും തമിഴ്മക്കൾ ഏറ്റെടുക്കും എന്നതിൽ സംശയമില്ല. തുനിവ് സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. ആക്ഷൻ ത്രില്ലർ ആണ് ചിത്രം. ഇപ്പോൾ, ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള അജിത്ത് കുമാറിൻ്റെ ചിത്രങ്ങളാണ് സൈബറിടത്ത് നിറയുന്നത്. മലയാളത്തിൻ്റെ സുന്ദരി മഞ്ജു വാര്യർ ആണ് ചിത്രത്തിൽ അജിത്തിൻ്റെ നായികയായി എത്തുന്നത്.
ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള തൻ്റെ ചിത്രം നേരത്തെ മഞ്ജു തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. വീര, സമുദ്രക്കനി, ജോൺ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. നീണ്ട ഒൻപത് വർഷങ്ങൾക്കു ശേഷമാണ് അജിത്ത് കുമാർ, വിജയ് ചിത്രങ്ങൾ ഒരേ സമയത്ത് തിയറ്ററുകളിൽ എത്തുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്.
#Thunivu dubbing completed today. pic.twitter.com/4Jqvd3cUHA
— LetsCinema (@letscinema) November 4, 2022