ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രമാണ് കാന്താര. മൊഴിമാറ്റം ചെയ്ത് എത്തിയ ചിത്രം ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. സെപ്റ്റംബർ 30 നാണ് കാന്താരയുടെ കന്നഡ പതിപ്പ് എത്തിയത്. പിന്നീട് കർണാടകത്തിന് പുറത്തും പതിയെ പ്രേക്ഷകശ്രദ്ധയും കൈയടിയും നേടാൻ തുടങ്ങിയതോടെയാണ് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നിങ്ങനെ മൊഴിമാറ്റ പതിപ്പുകൾ പുറത്തിറക്കിയത്. ഇപ്പോൾ ഹിന്ദി പതിപ്പ് 50 കോടി ക്ലബ്ബിൽ നേടിയ സന്തോഷം പങ്കുവെയ്ക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം എത്തി 3വാരം പിന്നിടുമ്പോഴാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.
മറുഭാഷാ ചിത്രങ്ങളുടെ ഹിന്ദി മൊഴിമാറ്റ പതിപ്പുകളിൽ എക്കാലത്തെയും മികച്ച വിജയങ്ങളുടെ ലിസ്റ്റിലേക്കും കാന്താര ഇടംനേടിയതെന്നതാണ് മറ്റൊരു നേട്ടം. ബാഹുബലി 2, കെജിഎഫ് 2, ആർആർആർ, 2 പോയിൻറ് സിറോ, ബാഹുബലി, പുഷ്പ എന്നീ ചിത്രങ്ങളുള്ള ലിസ്റ്റിൽ കാന്താര സ്വന്തമാക്കിയത് 7-ാം സ്ഥാനം ആണ്. കെജിഎഫ് ചാപ്റ്റർ 1 നെയും ചിത്രം മറികടന്നിട്ടുണ്ട്.
ആഗോള ബോക്സ് ഓഫീസിലും കാന്താര മുൻപിൽ തന്നെയാണ്. അമേരിക്കയിൽ ചിത്രം ഇതിനകം നേടിയത് 1.5 മില്യൺ ഡോളർ ആണ് നേടിയത്. ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ 12.3 കോടി വരും ഈ നേട്ടം.എല്ലാ ഭാഷാ പതിപ്പുകളും യുഎസിൽ റിലീസ് ചെയ്തിട്ടുണ്ട്. ഇതിൽ കന്നഡ ഒറിജിനലിനാണ് കളക്ഷൻ ഏറ്റവും കൂടുതൽ ലഭിച്ചിരിക്കുന്നത്. ഒരു മില്യൺ ഡോളർ കന്നഡ ഒറിജിനലിന് നേടിയപ്പോൾ, തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകൾ ചേർന്ന് .5 മില്യണും ആണ് നേടിയത്.
കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ഒക്ടോബർ 20 ന് 121 തിയറ്ററുകളിലാണ് കേരളത്തിൽ കാന്താര മലയാളം പതിപ്പ് എത്തിയത്. അതേസമയം, മ്യൂസിക് മാത്രം കോപ്പിയാണെന്ന വിവാദത്തിലേയ്ക്ക് കാന്താര വീണിരുന്നു. മ്യൂസിക് ബാന്റ് ആയ തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക് കോപ്പിയടിച്ചുവെന്നാണ് കാന്താര ചിത്രത്തിന് നേരെ ഉയർന്ന വിമർശനം. കോടതി ഇടപെടലിൽ മ്യൂസിക് നിർത്തിവെയ്ക്കണമെന്ന ഉത്തരവും ഇറങ്ങിയിരുന്നു. എന്നാൽ വിവാദങ്ങൾ കാന്താരയെ തളർത്തിയില്ല എന്നതാണ് വാസ്തവം.
#Kantara *#Hindi version*…
⭐️ #Baahubali2, #KGF2, #RRR, #2Point0, #Baahubali, #Pushpa… #Kantara is now the 7th highest grossing *dubbed* #Hindi film
⭐️ Crosses ₹ 50 cr mark [Day 21]
⭐️ Week 3 is higher than Week 1 and Week 2 pic.twitter.com/82lZR0H30j— taran adarsh (@taran_adarsh) November 4, 2022