മോളി കണ്ണമാലിക്ക് പിന്നാലെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി മലയാളികളുടെ പ്രിയതാരം കനി കുസൃതി. റിച്ച ചദ്ദ, അലി ഫസൽ താരദമ്പതികൾ നിർമ്മിക്കുന്ന ചിത്രം ഗേൾസ് വിൽ ബീ ഗേൾസ് എന്ന ചിത്രത്തിലൂടെയാണ് കനി കുസൃതി ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്. കേരള സംസ്ഥാന പുരസ്കാരം, ഫിലിം ഫെയർ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ നേടിയിട്ടുളള താരത്തിൻ്റെ ഈ തുടക്കം പ്രേക്ഷകരിലും ആവേശം ഉണർത്തിയിട്ടുണ്ട്.
ഹിമാലയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ബോർഡിങ്ങ് സ്ക്കൂളിൽ താമസിക്കുന്ന പതിനാറു വയസ്സുകാരി മിറയുടെ കഥയാണ് ചിത്രം പറയുന്നത്. 2003 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചിത്രമായ ഗേൾസ് വിൽ ബിൽ ബി ഗേൾസ്ൻ്റെ റീമേക്ക് അവകാശമാണ് റിച്ച ചദ്ദ, അലി ഫസൽ നേതൃത്വം നൽകുന്ന പുഷിങ്ങ് ബട്ടൻ സ്റ്റുഡിയോ സ്വന്തമാക്കിയിരിക്കുന്നത്.
സുച്ചി തളതി സംവിധാനം ചെയ്യുന്ന ചിത്രം ഉത്തരാഖാണ്ഡിൽ ആണ് ചിത്രീകരണം നടക്കുന്നത്. ആദ്യ ചിത്രമായതുകൊണ്ടു തന്നെ ഞാൻ വളരെയധികം ആകാംഷയോടെയാണ് ഓരോ പ്രക്രിയയും നോക്കി കാണുന്നത്. തിരക്കഥയുടെ കാര്യത്തിൽ എനിക്കു നല്ല ആത്മവിശ്വാസമുണ്ട് കാരണം ഇതിനകം അനവധി പേർ തിരക്കഥയെ പ്രശംസിച്ചു കഴിഞ്ഞിരിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷ നിറവേറ്റനാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നുവെന്നും സുച്ചി പറയുന്നു.