വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ കൂട്ടുകെട്ടിൽ ‘കുറുക്കൻ’ എന്ന ചിത്രം ഒരുുങ്ങുന്നു. മൂവരുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. നവംബർ ആറ് ഞായറാഴ്ച്ച കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും. വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയലാൽ ദിവാകരൻ ആണ് സംവിധാനം ചെയ്യുന്നത്.
സുധീർ കരമന, ശ്രീകാന്ത് മുരളി, ജോജി ജോൺ, അശ്വത് ലാൽ, മാളവികാ മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അൻസിബാ ഹസ്സൻ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരഭിലഷ്മിക്ക് ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ മനോജ് റാം സിംഗാണ് കുറുക്കന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജയാണ് ഈണം പകർന്നത്. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബ്ബാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റിംഗ്- രഞ്ജൻ ഏബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ- ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ, മേക്കപ്പ്- ഷാജി പുൽപ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടർ- അനീവ് സുകുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷെമീജ് കൊയിലാണ്ടി.