ബേസിൽ ജോസഫ്-ദർശന രാജേന്ദ്രൻ ചിത്രം ‘ജയ ജയ ജയ ജയ ഹേ’യെ അഭിനന്ദിച്ച് എഴുത്തുകാരൻ ബെന്യാമിൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെ നർമം കലർത്തിയാണ് അണിയറ പ്രവർത്തകർക്ക് ആശംസകൾ അറിയിച്ചത്. താൻ ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്പപരിഹാരം തരുമെന്നും സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ കേസ് കൊടുക്കുമെന്നുമാണ് ബെന്യാമിൻ കുറിച്ചത്.
കൂടാതെ അടുത്ത കാലത്തൊന്നും ഇങ്ങനെയൊരു സിനിമ കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ബേസിലിന്റെ രാജേഷ് സൂപ്പർ. ദർശനയുടെ ജയ ഡൂപ്പർ. പക്ഷെ രാജേഷിൻ്റെ അമ്മയാണ് സൂപ്പർ ഡൂപ്പർ. സംവിധായകൻ വിപിൻ ദാസിനും സംഘത്തിനും അഭിനന്ദനങ്ങളെന്ന് അദ്ദേഹം അറിയിച്ചു.
കുറിപ്പ്;
ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ കേസ് കൊടുക്കണം എന്നാണ് എൻ്റെ ഒരു ഇത്. ചിരിച്ചുചിരിച്ച് വയറുളുക്കിയതിനു ആര് നഷ്ട പരിഹാരം തരും
എന്തായാലും തീയേറ്റർ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല.
ബേസിലിൻ്റെ രാജേഷ് സൂപ്പർ. ദർശനയുടെ ജയ ഡൂപ്പർ. പക്ഷെ രാജേഷിൻ്റെ അമ്മയാണ് സൂപ്പർ ഡൂപ്പർ.
സംവിധായകൻ വിപിൻ ദാസിനും സംഘത്തിനും അഭിനന്ദനങ്ങൾ