മലയാള സിനിമാ ലോകത്ത് ഡബിൾ മീനിങ് തമാശകൾ കാലഹരണപ്പെട്ടുവെങ്കിലും താരരാജാവ് മോഹൻലാൽ ചിത്രങ്ങളിലുടനീളം ഈ സംഭാഷണരീതികൾക്ക് അവസാനമില്ലെന്ന് തെളിയിക്കുകയാണ് പുതുതായി റിലീസ് ചെയ്ത മോൺസ്റ്റർ എന്ന ചിത്രം. മോഹൻലാൽ അവതരിപ്പിക്കുന്ന ലക്കി സിംഗ് എന്ന കഥാപാത്രമാണ് ഇത്തരം തമാശകൾ വീണ്ടും ഓർമിപ്പിക്കുന്നത്. ആദ്യകാലങ്ങളിൽ കണ്ട് കൈയ്യടിച്ചിരുന്ന പ്രേക്ഷകർ പോലും ഇന്ന് ഡബിൾ മീനിംഗ് തമാശകളോട് മുഖംതിരിക്കുകയാണ്.
ഇതോടെ മലയാള സിനിമകളിൽ മാറി നിൽക്കുന്ന ഈ തമാശകൾ മലയാള സിനിമാ ലോകത്തെ തന്നെ നയിക്കുന്ന മോഹൻലാൽ എന്ന താരത്തിലൂടെ വീണ്ടുമെത്തുന്നത് പ്രേക്ഷകർക്കും ഉൾകൊള്ളാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. ഈ വേളയിൽ ഡബിൾ മീനിങ് തമാശകളിൽ പ്രതികരണം അറിയി്ചിരിക്കുകയാണ് നടൻ കോട്ടയം നസീർ. കോമഡിയിൽ ഡബിൾ മീനിങ് ഉൾക്കൊള്ളിക്കുന്നതിനെ കുറിച്ചും അതിനോടുള്ള തൻ്റെ വിയോജിപ്പുമാണ് താരം അറിയിക്കുന്നത്.
ഒരു കാലത്തും ഡബിൾ മീനിങ് കോമഡികളെ താൻ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും തമാശകൾ ഇത്തിരി കുറഞ്ഞാലും ആളുകൾ അയ്യേ എന്ന് പറയുന്ന രീതിയിൽ ഒന്നും സ്കിറ്റിൽ ഉണ്ടാകരുതെന്ന്, തനിക്ക് നിർബന്ധമുണ്ടായിരുന്നെന്നും കോട്ടയം നസീർ പറയുന്നു. കോമഡിയെ ആളുകൾ പല രീതിയിൽ വിമർശിക്കുന്ന സമയമാണ്. ഇന്ന് കോമഡി പറയുമ്പോൾ അതിലെ പൊളിറ്റിക്കൽ കറക്ടനെസിനേയും സ്ത്രീ വിരുദ്ധതയേയും ബോഡി ഷെയ്മിങ്ങിനെ കുറിച്ചുമൊക്കെ പഠിക്കേണ്ടി വരാം.
കോമഡി സിനിമകളുടേയും സ്കിറ്റുകളുടേയും ഭാഗമാകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ എന്നുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ. കോട്ടയം നസീറിന്റേതായി ഒടുവിലെത്തിയ ചിത്രം മോൺസ്റ്റർ ആണ്. നാളിതുവരെ ചെയ്തതിൽ നിന്നും വേറിട്ട് നിൽക്കുന്ന കഥാപാത്രമാണ് കോട്ടയം നസീർ റോഷാക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. താരത്തിൻ്റെ അഭിനയത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഉണ്ടായതും.