മോഹൻലാൽ നിറഞ്ഞാടുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. എന്നാൽ ചിത്രത്തിൻ്റെ ആരംഭം മുതൽ ഏറ്റവും കൂടുതൽ ഉയർന്ന ചോദ്യമാണ് ഈ സിനിമ പുലിമുരുകനേക്കാൾ മുകളിൽ ആയിരിക്കുമോ അല്ലെങ്കിൽ താഴെ ആയിരിക്കുമോ? എന്നത്. എന്നാൽ ഈ രണ്ട് ചോദ്യങ്ങൾക്കും ഒരു പ്രസക്തിയും ഇല്ലാത്ത ചിത്രമാണ് മോൺസ്റ്റർ എന്ന് സംവിധാകൻ വൈശാഖ് പറയുന്നു. ചിത്രം തീയേറ്ററിലേയ്ക്ക് എത്തുന്ന വേളയിലാണ് വൈശാഖ് മനസ് തുറന്നത്. പുലിമുരുകൻ കൃത്യമായ മാസ് കമേഴ്സ്യൽ ഫോർമുലയിൽ ചെയ്ത സിനിമയാണെന്നും മോൺസ്റ്റർ ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണെന്നും വൈശാഖ് കൂട്ടിച്ചേർത്തു.
വൈശാഖിൻ്റെ വാക്കുകൾ;
”മോൺസ്റ്റർ സിനിമ പ്രഖ്യാപിച്ച ശേഷം എന്നോട് എല്ലാവരും ചോദിക്കുന്ന ചോദ്യങ്ങളുണ്ട്, ഈ സിനിമ പുലിമുരുകനേക്കാൾ മുകളിൽ ആയിരിക്കുമോ അല്ലെങ്കിൽ താഴെ ആയിരിക്കുമോ? പക്ഷേ ഈ ചോദ്യങ്ങൾക്കും ഒരു പ്രസ്കതിയുമില്ലാത്ത സിനിമയാണ് മോൺസ്റ്റർ. മോൺസ്റ്റർ വേറൊരു പ്ലാനറ്റിൽ ഉള്ള സിനിമയാണ്. ഒരു തരത്തിലും പുലിമുരുകനുമായി താരതമ്യപ്പെടുത്താൻ കഴിയില്ല.
പുലിമുരുകൻ കൃത്യമായ മാസ് കമേഴ്സ്യൽ ഫോർമുലയിൽ ചെയ്ത സിനിമയാണ്. മോൺസ്റ്റർ വളരെ നാച്ചുറൽ സ്വഭാവത്തിൽ പോകുന്ന ത്രില്ലറാണ്. ത്രില്ലറുകൾ പല തരത്തിലുണ്ട്. ഡാർക്ക് ത്രില്ലർ സ്വഭാവമല്ല, ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ എന്ന് അവകാശപ്പെടാം. അടുത്തതെന്തെന്ന ആകാംക്ഷയോടെ പ്രേക്ഷകന് ഈ ചിത്രം ആസ്വദിക്കാം.
എന്റർടെയ്ൻമെന്റിന് പ്രാധാന്യമുള്ള ട്രീറ്റ്മെന്റ് തന്നെയാണ് മോൺസ്റ്ററിലും പരീക്ഷിച്ചിരിക്കുന്നത്. എന്നെ സംബന്ധിച്ചടത്തോളം മോൺസ്റ്റർ വ്യത്യസ്തമാർന്ന സിനിമയാണ്. ഇതെൻ്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഞാനും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത തിരക്കഥയുള്ള, മേക്കിങ് ഉള്ള സിനിമയാണ് മോൺസ്റ്റർ.
ഈ സിനിമ ചെയ്യാനുള്ള കാരണം തന്നെ ഇതിൻ്റെ പ്രമേയമാണ്. വളരെ രസകരമായി എടുത്തുവച്ചിരിക്കുന്ന തിരക്കഥയാണ് മോൺസ്റ്ററിന്റേത്. അൽപം ക്ഷമയോടെ ഇരുന്നാൽ മാത്രമേ ഇതിൻ്റെ അകത്തേക്ക് കയറാൻ പറ്റൂ. സാധാരണ സിനിമയിൽ കാണുന്നതുപോലെ വേഗത്തിലുള്ള കഥ പറച്ചിൽ അല്ല മോൺസ്റ്ററിന്റേത്. ഞാനുൾപ്പടെയുള്ള എല്ലാവരും ഈ സിനിമയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചത് തന്നെ പ്രമേയത്തിൻ്റെ വ്യത്യസ്ത കൊണ്ടാണ്.
https://www.facebook.com/ActorMohanlal/videos/1227862294466450/