ദില്ലി: മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കഥാകൃത്ത് സേതുവിന്. ‘ചേക്കുട്ടി’ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. അനഘ ജെ.കോലത്ത് യുവ സാഹിത്യ പുരസ്കാരം നേടി. ‘മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി’ എന്ന കവിതയ്ക്കാണ് പുരസ്കാരം. ആലങ്കോട് ലീലാകൃഷ്ണൻ , ഡോ. കെ.ജയകുമാർ, യു.കെ.കുമാരൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
ഡോ. ജോയ് വാഴയിൽ, ഡോ. കെ.എം.അനിൽ, ഡോ. കെ.മുത്തുലക്ഷ്മി എന്നിവരടങ്ങിയ ജൂറിയാണ് യുവ സാഹിത്യ പുരസ്കാരം ജേതാവിനെ നിർയിച്ചത്. അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.