Author: T21 Media

തൃപ്പൂണിത്തുറ: കൊച്ചി മെട്രോയുടെ പുതിയ സ്റ്റേഷൻ തൃപ്പൂണിത്തുറ ടെർമിനൽ മാർച്ച് ആറാം തീയതി നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പി രാജീവ്. കൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രിയാണ് മെട്രോ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റ്: കേരളത്തിൻ്റെ സ്വന്തം കൊച്ചി മെട്രോയുടെ പുതിയ സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ മാർച്ച് ആറാം തീയതി നാടിന് സമർപ്പിക്കും. രാവിലെ പത്ത് മണിക്ക് കൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും. അന്നേദിവസം തന്നെ പൊതുജനങ്ങൾക്കായി തൃപ്പൂണിത്തുറയിൽ നിന്ന് ട്രെയിൻ സർവ്വീസ് ആരംഭിക്കും. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷൻ ഒരുങ്ങുന്നത്. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമുൾപ്പെടെ 448.33 കോടി…

Read More

കൊച്ചി: മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കൂട്ടുപ്രതിയെന്ന് ക്രൈം ബ്രാഞ്ച്. കുറ്റപത്രം സമർപ്പിച്ചു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഡിവൈഎസ്‌പി ആർ റസ്തമാണ് കുറ്റപത്രം നൽകിയത്. വളരെ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്നും ശാസ്ത്രീമായി തെളിവുണ്ടെണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കി.

Read More

എം രഘുനാഥ് എഴുതുന്നു കേരളത്തിലെ ക്യാംപസുകളിൽ നിന്നും വിദ്യാർഥി മനസ്സുകളിൽ നിന്നും എസ്എഫ്ഐയെ ഇല്ലാതാക്കിക്കളയാമെന്ന വ്യാമോഹവുമായി വീണ്ടും മാധ്യമങ്ങൾ സടകുടഞ്ഞെണീറ്റിരിക്കുകയാണ്. ഇതിനെയങ്ങ് തീർത്തേ ഇനി വിശ്രമിക്കൂ എന്ന നിലയിൽ ചുകപ്പ് കണ്ട മുട്ടൻ കാളകളെ പോലെ ഇറങ്ങിയിരിക്കുകയാണ് ഇക്കൂട്ടർ. വെറുതെയാണീ മോഹമെന്ന് അറിയാത്തവരല്ല ഇവർ. പക്ഷെ അമാവാസി നാളടുക്കുമ്പോൾ പരവേശം കാട്ടുന്ന ആ നാൽക്കാലി വർഗത്തെപ്പോലെയാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ഈ പരവേശം. പുതിയ വിഷയമെന്താണ്? പൂക്കോട് വെറ്ററിനറി കോളേജിൽ ഒരു വിദ്യാർഥി ആത്മഹത്യ ചെയ്തിരിക്കുന്നു. സഹ വിദ്യാർഥികളുടെ ക്രൂരമായ പീഡനമാണത്രെ അത്യന്തം ദൗർഭാഗ്യകരമായ ഈ സംഭവത്തിന് കാരണം. 18 പേരാണ് ഇതിൽ പ്രതികളായിട്ടുള്ളത്.അതിൽ 4 പേർ മാത്രമാണ് എസ്എഫ്ഐ ബഡമുള്ളവർ. അവശേഷിക്കുന്ന 14 പേരുടെ രാഷ്ട്രീയം ആർക്കും അറിയേണ്ടതില്ല. ഒന്നാം പ്രതിയുടെ രാഷ്ട്രീയം പോലും ചർച്ചയാക്കുന്നില്ല. മറ്റു പ്രതികളുടെ മാതാപിതാക്കളുടെ രാഷ്ട്രീയ പശ്ചാത്തലം അറിയേണ്ട. എന്നാൽ ആ കോളേജ് യൂണിയൻ ഭരിക്കുന്നത് എസ് എഫ് ഐ ആണെന്ന ഒറ്റക്കാരണം മുതലെടുപ്പിനുള്ള ആയുധമാക്കുന്നു.…

Read More

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ രാജീവ്‌ ചന്ദ്രശേഖറിനെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെ ബിജെപി, ആർഎസ്‌എസ്‌ പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. സ്ഥാനാർഥിനിർണയത്തിലെ എതിർപ്പുകളെത്തുടർന്നാണ് ബിജെപി, ആർഎസ്‌എസ്‌ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. ആർഎസ്‌എസ്‌ നേതാവ്‌ ശ്രീകാര്യം സ്വദേശി സായിപ്രശാന്തിനെയാണ് ബിജെപി നേതാക്കൾ മർദിച്ച് അവശനാക്കിയത്. രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാർഥിയാക്കിയതിൽ ആർഎസ്‌എസ്‌ നേതൃത്വത്തിന് കടുത്ത അതൃപ്തിയാണ് ഉള്ളത്. ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിനുമുന്നിൽ പൗഡിക്കോണം ജങ്ഷനിൽവച്ച് പട്ടികകൾ ഉപയോ​ഗിച്ചായിരുന്നു മർദനം. നാട്ടുകാർ വിവരമറിയിച്ചതോടെ പോലീസെത്തി പ്രശാന്തിനെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കും കാലിനും പൊട്ടലേറ്റതായാണ്‌ സൂചന. രാജീവ് ചന്ദ്രശേഖറിനെതിരെ ആർഎസ്എസ് പ്രവർത്തകൻ സായിപ്രശാന്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടത് ബിജെപി നേതാക്കൾക്ക് ഇഷ്ടപെടാത്തതിനെ തുടർന്നായിരുന്നു സംഘർഷം ആരംഭിച്ചത്. തുടർന്ന്‌ ഇരുവിഭാഗങ്ങളും സോഷ്യൽ മീഡിയിലൂടെ വാദപ്രതിവാദത്തിൽ ഏർപ്പെട്ടു. അതിന്റെ തുടർച്ചയായിട്ടാണ്‌ സായിപ്രശാന്തിനെ മണ്ഡലം കമ്മിറ്റി ഓഫീസിലേക്ക്‌ വിളിച്ചുവരുത്തി ആക്രമിച്ചത്‌. ഇയാൾ ശ്രീകാര്യം പോലീസിൽ പരാതി നൽകി. ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു, മുൻ മണ്ഡലം പ്രസിഡന്റ്‌ ഹരി…

Read More

തിരുവനന്തപുരം: ചികിത്സാ സഹായം ചോദിച്ചതിന് ബിജെപി നേതാവ് സുരേഷ് ഗോപി പരിഹസിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കി സർക്കാർ. അപൂർവ രോ​ഗം ബാധിച്ച രണ്ട് വയസുകാരന്റെ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കുഞ്ഞിന്റെ അമ്മയെ വിളിച്ച് മന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. മാസ്റ്റോസൈറ്റോസിസ് എന്ന അപൂർവ രോഗത്തിന് ചികിത്സയിലാണ് അശ്വിൻ. ഒരു മാസം മരുന്നിന് മാത്രം 50,000 രൂപയോളം ചെലവുണ്ട്. മകന്റെ രോഗാവസ്ഥ മൂലം ജോലിക്ക് പോകാനാവുന്നില്ല. സുമനസ്സുകളുടെ സഹായത്തിലാണ് ചികിത്സ മുന്നോട്ട് പോകുന്നത്‌. കോയമ്പത്തൂർ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകനാണ് ആരോഗ്യ വകുപ്പ് അപൂർവ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് നൽകുന്നത്. കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.കോയമ്പത്തൂരിൽ താമസിക്കുന്ന സിന്ധു സുരേഷ് ​ഗോപിയോട് മകൻ അശ്വിന് ചികിത്സക്കായി സഹായം ചോദിച്ചപ്പോൾ അപമാനിക്കുന്ന തരത്തിൽ ഗോവിന്ദൻ മാസ്റ്ററെ പോയി കാണാനായിരുന്നു മറുപടി. ഗോവിന്ദൻ മാസ്റ്ററെ പോയി കാണാൻ പറഞ്ഞപ്പോൾ…

Read More

ഗുരുവായൂർ: അപൂർവരോഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും അപമാനിച്ച് ബിജെപി നേതാവ് സുരേഷ് ​ഗോപി. കോയമ്പത്തൂരിൽ താമസിക്കുന്ന സിന്ധു സുരേഷ് ​ഗോപിയോട് മകൻ അശ്വിന് ചികിത്സക്കായി സഹായം ചോദിച്ചപ്പോൾ അപമാനിക്കുന്ന തരത്തിൽ ഗോവിന്ദൻ മാസ്റ്ററെ പോയി കാണാനായിരുന്നു മറുപടി. ഗോവിന്ദൻ മാസ്റ്ററെ പോയി കാണാൻ പറഞ്ഞപ്പോൾ കളിയാക്കിയതാണെന്ന് മനസ്സിലാകാതെ ക്ഷേത്ര നടയിലുണ്ടായിരുന്നവരോട് ആരാണ് ഗോവിന്ദൻ മാസ്റ്ററെന്ന് സിന്ധു തിരക്കി. പിന്നീട് ക്ഷേത്രത്തിൽ ഉണ്ടായിരുന്നവരാണ് കളിയാക്കിയതാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിയത്. ഇതോടെ ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് കൈക്കുഞ്ഞുമായി സിന്ധു കരഞ്ഞു. മാസ്റ്റോസൈറ്റോസിസ് എന്ന അപൂർവ രോഗത്തിന് ചികിത്സയിലാണ് അശ്വിൻ. ഒരു മാസം മരുന്നിന് മാത്രം 50,000 രൂപയോളം ചെലവുണ്ട്. മകന്റെ രോഗാവസ്ഥ മൂലം ജോലിക്ക് പോകാനാവുന്നില്ല. സുമനസ്സുകളുടെ സഹായത്തിലാണ് ചികിത്സ മുന്നോട്ട് പോകുന്നത്‌.

Read More

മലപ്പുറം: സമരാഗ്നി വേദിയിലെ ദേശീയഗാനം തെറ്റിച്ച് പാടിയ നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശിച്ചത്. സ്റ്റേജും മൈക്കുമൊന്നും പുതിയ കാലഘട്ടത്തിലെ രാഷ്ട്രീയത്തിൽ പൊതുജനം വലിയ സംഭവമായി കാണുന്നില്ലെന്ന തിരിച്ചറിവ് നേതൃത്വത്തിന് അനിവാര്യമാണ്. സമൂഹ മാധ്യമങ്ങൾ അരങ്ങുവാഴുന്ന പുതുരാഷ്ട്രീയാന്തരീക്ഷത്തിൽ ജാഗ്രതക്കുറവിന് വലിയ വിലയാണ് നൽകേണ്ടിവരുന്നതെന്നും ഹാരിസ് മുതൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സമരാഗ്നി സമാപനവേദിയിൽ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവിയാണ് ദേശീയഗാനം തെറ്റായി ആലപിച്ചത്. ഉടൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ് ഇടപെട്ട് അദ്ദേഹത്തെ മാറ്റുകയായിരുന്നു.

Read More

തിരുവനന്തപുരം: കോൺഗ്രസ്‌ സമരാഗ്‌നി ജാഥയുടെ സമാപന സമ്മേളനവേദിയിൽ പണപ്പിരിവിന്‌ നോട്ട്‌ എണ്ണുന്ന യന്ത്രവും. സമ്മേളനവേദിയുടെ പിറകിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ്‌ മെഷീനുമായി പണപ്പിരിവിന്‌ നേതാക്കളെ നിയോഗിച്ചിരുന്നത്‌. കെപിസിസി നിർവാഹക സമിതിയംഗം ജ്യോതികുമാർ ചാമക്കാലയാണ്‌ പണപ്പിരിവിന്‌ നേതൃത്വം നൽകിയത്‌. വിവിധ കമ്മിറ്റികൾ ശേഖരിച്ചുകൊണ്ടുവരുന്ന ജാഥാഫണ്ട്‌ എണ്ണിനോക്കാനാണ്‌ മെഷീൻ ഉപയോഗിച്ചത്‌ എന്നാണ്‌ ഡിസിസി നേതാക്കളുടെ വിശദീകരണം. എന്നാൽ, കമ്മിറ്റികളുടെ ഫണ്ട്‌ മാത്രമല്ല, സ്വകാര്യവ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും നിർബന്ധപൂർവം ഫണ്ട്‌ ശേഖരിച്ചുവെന്നും ഇത്‌ എണ്ണിത്തിട്ടപ്പെടുത്താനാണ്‌ മെഷീൻ ഉപയോഗിച്ചതെന്നും ചില നേതാക്കൾ പറയുന്നു. ഇങ്ങനെ പിരിച്ചെടുത്ത പണം ആരുടെയും പോക്കറ്റിലേക്ക്‌ പോകാതെ എണ്ണിത്തിട്ടപ്പെടുത്താനാണ്‌ കെപിസിസി നേതൃത്വം മെഷീനുമായി ആളെ നിയോഗിച്ചതെന്നും ആക്ഷേപമുണ്ട്‌.

Read More

വയനാട് പൂക്കോട് കേരള വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തിൽ എസ്എഫ്ഐ നേതൃത്വത്തിൽ പരസ്യവിചാരണ നടന്നുവെന്ന വാർത്ത വ്യാജമെന്ന് കൽപ്പറ്റ ഡിവൈഎസ്പി ടി എൻ സജീവ്. സംഭവത്തിൽ രാഷ്ട്രീയ പശ്ചാത്തലമില്ലെന്നും താൻ പറയാത്ത കാര്യങ്ങൾ ചിലർ വാർത്ത നൽകിയെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന്‍ പറഞ്ഞു. അതേസമയം പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്‌ത സംഭവമായി ബന്ധപ്പെട്ട് വസ്‌തുതകളെ വളച്ചൊടിച്ച് സംഘടനയെ ആക്രമിക്കാനുള്ള ശ്രമം പൊതുസമൂഹം തിരിച്ചറിയണമെന്ന്‌ എസ്എഫ്ഐ ആവശ്യപ്പെട്ടു. ഇത്തരം പ്രശ്‌നങ്ങളിൽ ഉൾപ്പെട്ട ഒരാൾക്കും സംരക്ഷണം കൊടുത്ത പാരമ്പര്യം എസ്എഫ്ഐക്ക് ഇല്ല, ഇനിയൊരാളെയും സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നുമില്ല എന്നും എസ്എഫ്ഐ പ്രസ്‌താവനയിൽ പറഞ്ഞു. വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് കോളേജ് നടത്തിയ പ്രാഥമികാന്വേഷണത്തിലും, പോസ്റ്റു മോർട്ടം റിപ്പോർട്ടിലും ആത്മഹത്യ ചെയ്‌തതിൻ്റെ ദിവസങ്ങൾക്ക് മുമ്പ് വിദ്യാർത്ഥി മർദ്ദിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. പ്രസ്‌തുത വിഷയത്തിൽ 12 വിദ്യാർത്ഥികളെ കോളേജ് സസ്പെൻഡ് ചെയ്‌ത ഉടൻ തന്നെ യൂണിറ്റ് കമ്മിറ്റി യോഗം…

Read More

പാലക്കാട്: ലോകായുക്ത ബില്ലിനുള്ള അംഗീകാരം ഗവർണർക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വ്യക്തമായ ധാരണയോടെ ജനാധിപത്യ സംവിധാനങ്ങളുടെ ഉള്ളടക്കം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പറ്റുന്ന തരത്തിലാണ് കേരളം നിയമമുണ്ടാക്കിയത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിന് തുല്യമായ രീതിയിൽ തന്നെയായിരുന്നു ഇതും. എന്നാൽ ഗവർണർ ഒപ്പിടാതെ പിടിച്ചു വെക്കുകയായിരുന്നുയെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതി ഇടപെടലുണ്ടായതോടെ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന നില വന്നതോടെയാണ് രാഷ്ട്രപതിക്ക് അയച്ചത്. ഒരു തരത്തിലും കേരളത്തിലെ ജനങ്ങൾക്ക് അനുകൂലമാകരുത് എന്ന നിലയിലായിരുന്നു ഗവർണറുടെ ഇടപെടൽ. രാഷ്ട്രപതി ഒപ്പിട്ടതോടെ സംസ്ഥാന സർക്കാർ നിലപാട് ശരിയാണെന്ന് അംഗീകരിക്കപ്പെട്ടു. ബിജെപിക്കും കേരളത്തിലെ പ്രതിപക്ഷത്തിനും കൂടിയുള്ള തിരിച്ചടിയാണിത്. വിഷയങ്ങളുടെ മെറിറ്റ് നോക്കിയല്ല പ്രതിപക്ഷത്തിൻ്റെ എതിർപ്പ്. ഗവൺമെൻ്റിനെ എന്തിലും എതിർക്കുകയെന്നതാണ് അവരുടെ നിലപാട് അതും തെറ്റാണെന്ന് രാഷ്ട്രപതിയുടെ നിലപാട് തെളിയിച്ചതായും എം വി ഗോവിന്ദൻ പറഞ്ഞു.

Read More