Author: T21 Media

തൃശൂർ: കെ മുരളീധരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരുമെന്ന് പത്മജ വേണുഗോപാൽ. പഴയ കോൺഗ്രസുകാരാണിപ്പോൾ ബിജെപിയിലുള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നുന്നില്ലെന്നും പത്മജ പറഞ്ഞു. സുരേഷ് ഗോപിയല്ല തൃശൂരിൽ തന്നെ തോൽപിച്ചത്. ഡിസിസി പ്രസിഡന്റ് 22.5 ലക്ഷം രൂപ വാങ്ങി. പ്രിയങ്ക ഗാന്ധി വന്നപ്പോൾ വാഹനത്തിൽ പോലും കയറ്റിയില്ലെന്നും അവർ ആരോപിച്ചു. വടകരയിൽ നിന്നാൽ സുഖമായി ജയിക്കേണ്ട മുരളീധരനെ തൃശൂരിൽ കൊണ്ടുവന്നത് എന്തിനാണെന്നും പത്മജ ചോദിച്ചു. കെ സുധാകരൻ മാത്രമാണ് കോൺഗ്രസിൽ തന്നോട് ആത്മാർഥതയോടെ പെരുമാറിയതെന്നും അദ്ദേഹത്തെ വിട്ടുപോരുന്നതിൽ മാത്രമാണ് തന്റെ മനസ്സിടറിയതെന്നും പത്മജ പറഞ്ഞു. ‘പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ കയറ്റാൻ എന്റെ കൈയിൽ നിന്ന് 22.5 ലക്ഷം രൂപ വാങ്ങി. ഡിസിസി പ്രസിഡന്റ് എം പി വിൻസെന്റാണ് വാങ്ങിയത്. തരില്ലെന്ന് പറഞ്ഞപ്പോൾ എന്നാൽ ചേച്ചി, ചേച്ചിയുടെ കാര്യം നോക്കെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് നമ്മൾ എന്തും പേടിക്കണമല്ലോ, അങ്ങനെ പണം ഞാൻ നൽകി. പ്രിയങ്ക വന്നപ്പോൾ ഞാൻ…

Read More

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐയുടെ ഹർജി തള്ളി സുപ്രീം കോടതി. രാഷ്ട്രീയ പാർടികൾക്ക് 2019 മുതൽ ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച സംഭാവനയുടെ വിശദാംശങ്ങൾ നാളെ തന്നെ കൈമാറണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിവരങ്ങൾ കെെമാറാൻ ജൂൺ 30 വരെ സാവകാശം നൽകാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കോടതിയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ മാർച്ച് 15-ന് വൈകിട്ട് 5-ന് മുൻപ്‌ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു. കടപ്പത്രം സംബന്ധിച്ച വിവരങ്ങൾ മുംബൈ മെയിൻ ബ്രാഞ്ചിൽ ഇല്ലേയെന്നു കോടതി ചോദിച്ചിരുന്നു. അതേസമയം വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പരും കോർ ബാങ്കിങ് സിസ്റ്റത്തിൽ ഇല്ലെന്ന് എസ് ബിഐ അറിയിച്ചു. വിവരങ്ങൾ നൽകാൻ ഫെബ്രുവരി 15-നാണ് ആവശ്യപ്പെട്ടത്. 26 ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് കോടതി ചോദിച്ചു. രഹസ്യമാക്കി…

Read More

ജയ്‌പൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ 25 കോൺ​ഗ്രസ് നേതാക്കൾ കൂടി ഞായറാഴ്ച ബിജെപിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രി അശോക് ​ഗെഹ്‌ലോട്ടിന്റെ വിശ്വസ്തനും മുൻ കൃഷിമന്ത്രിയുമായ ലാൽചന്ദ് കടാരിയ, മുൻ മന്ത്രിമാരായ ഖിലാഡി ലാൽ ബൈർവ, രാജേന്ദ്ര യാദവ് എന്നിവരുൾപ്പെടെയാണ് ബിജെപിയിൽ ചേർന്നത്. മുൻ എംഎൽഎമാരായ റിച്പാൽ സിങ് മിർധ, വിജയ് പാൽ സിങ് മിർധ എന്നിവരും കൂറു മാറി. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ, സംസ്ഥാന ബിജെപി അധ്യക്ഷൻ സി പി ജോഷി, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ ബിജെപി അം​ഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങൾക്കൊപ്പം സഞ്ചരിക്കാനാണ് ബിജെപിയിലെത്തിയതെന്ന് ബൈർവ പ്രതികരിച്ചു.

Read More

എം രഘുനാഥ് പത്മജ വേണുഗോപാൽ കൂടണഞ്ഞു. അടുത്തതാരെന്ന ചോദ്യത്തിന് പ്രസക്തിയില്ല. അത് കെപിസിസി പ്രസിഡൻ്റാകാം. പ്രതിപക്ഷ നേതാവാകാം. അതുമല്ലെങ്കിൽ മറ്റേതെങ്കിലും നേതാവുമാകാം. പലരും ചർച്ച നടത്തിയെന്ന് ബിജെപി നേതാക്കൾ പരസ്യമായി തന്നെ പറയുന്നു. ഒന്നും നിഷേധിക്കാൻ കോൺഗ്രസ് നേതൃത്വത്തിന്‌ കഴിയുന്നില്ല. നേതാക്കൾക്ക് പരസ്പര വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷെ, ഈ വിഷയത്തെ വലതു മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതി നോക്കു. മനോരമയ്ക്കോ മാതൃഭൂമിയ്ക്കോ അത് ലീഡ് വാർത്ത പോലും ആയില്ല. ഉൾപേജുകളിലെ വിശകലന സൃഷ്ടികളിൽ പോലും കോൺഗ്രസിനെ തലോടിയുള്ള വാർത്തകൾ. നേരിയ ക്ഷീണം പോലും കോൺഗ്രസിന് പറ്റരുതെന്ന കരുതൽ. ഇവിടെ ഒരു കാര്യം ഓർത്തുനോക്കൂ. വന്ദ്യവയോധികനായ കമ്യൂണിസ്റ്റ് നേതാവ് എം എം ലോറൻസിൻ്റെ മകളുടെ മകൻ. ഒരാറാം ക്ലാസുകാരൻ. രാഷ്ട്രീയത്തിൻ്റെ ബാലപാഠം പോലും അറിയാത്ത പ്രായത്തിൽ ഒരു ബിജെപി പരിപാടിയിൽ പങ്കെടുത്തതിനെ വെച്ച് നമ്മുടെ മാധ്യമങ്ങൾ എത്ര നാൾ ആഘോഷിച്ചു. സിപിഐ എം ഇതാ തകരുന്നേ എന്ന നിലയിലല്ലേ വിഷയം അവതരിപ്പിച്ചത്. അസുഖബാധിതനായ…

Read More

തൃശൂർ: ശ്രീരാമ സേനയിൽ നിന്ന് രാജി വെച്ചതിന് സംസ്ഥാന ഓർഗനൈസറെയും അമ്മയേയും വീട്ടിൽ കയറി മർദിച്ച് ശ്രീരാമ സേന പ്രവർത്തകർ. തൃശൂർ പനമരം സ്വദേശിയായ രഞ്ജിത്തിനും അമ്മ ശാന്തക്കും ആക്രമണത്തിൽ പരിക്കേറ്റു. കഴിഞ്ഞ ഞായറാഴ്ചയാണ് കുടുംബത്തിന് നേരെ മൂന്നംഗ സംഘത്തിൻറെ ആക്രമണമുണ്ടായത്. രാത്രി വീട്ടിലെത്തിയ സംഘം രഞ്ജിത്തിനെയും അമ്മ ശാന്തയേയും മകളെയും മാരകായുധമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ശ്രീരാമ സേന പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്നാണ് രഞ്ജിത്തിന്റെ പരാതി. ശ്രീരാമ സേന സ്റ്റേറ്റ് ഓർഗനൈസറായിരുന്ന രഞ്ജിത്ത് സംഘടനയുടെ നിയമ വിരുദ്ധ പ്രവർത്തനത്തിൽ പ്രതിഷേധിച്ച് രാജി വെച്ചിരുന്നു. ഇതിൽ പ്രകോപിതരാട്ടാണ് ഇവർ ആക്രമണം നടത്തിയത്. സംഘടനയുടെ അപകടകരമായ നീക്കങ്ങൾ പുറത്തറിയാതിരിക്കാൻ തന്നെ കൊല്ലുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് രഞ്ജിത്ത് പറഞ്ഞത്. ഇരുവരെയും പോലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിൽ രഞ്ജിത്തിൻറെ രണ്ട് പല്ലുകൾ പോയി, മുഖത്തും കൈയിലും മുറിവേറ്റു. അമ്മയുടെ കൈ ഒടിഞ്ഞു. 13 വർഷം ശ്രീരാമ സേനയിൽ പ്രവർത്തിച്ചയാളാണ് രഞ്ജിത്ത്. സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.

Read More

കണ്ണൂർ: കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് സിപിഎം നേതാവ് പി ജയരാജൻ. ” പെങ്ങൾ പോയി കണ്ട് സെറ്റായാൽ പിന്നാലെ ആങ്ങളയും പോകും…” എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനു പിന്നാലെ പോസ്റ്റ് വയറലായി. അതേസമയം ബിജെപിക്ക് പത്മജയെ കൊണ്ട് കാൽ കാശിൻ്റെ ഗുണമുണ്ടാകില്ലെന്ന് കെ മുരളീധരൻ എംപി പ്രതികരിച്ചു. ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തതിലൂടെ പത്മജ ചെയ്തത് ചതിയാണെന്നും അച്ഛൻ്റെ ആത്മാവ് ഇത് പൊറുക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു. പത്മജ പോയതുകൊണ്ട് കോൺ​ഗ്രസിന് നഷ്ടമൊന്നും ഉണ്ടാകില്ല. ഈ ചതിക്ക് തെരഞ്ഞെടുപ്പിലൂടെ പകരം ചോദിക്കും. കോൺഗ്രസ് പത്മജയെ അവണിച്ചിട്ടില്ല. വർക്ക് അറ്റ് ഹോം ആയിരിക്കുന്ന ആൾക്ക് ഇതിൽപരം എന്ത് പരിഗണനയാണ് കൊടുക്കുകയെന്നും അദ്ദേഹം ചോദിച്ചു.

Read More

കോഴിക്കോട്: ബിജെപിക്ക് പത്മജയെ കൊണ്ട് കാൽ കാശിൻ്റെ ഗുണമുണ്ടാകില്ലെന്ന് കെ മുരളീധരൻ എംപി. ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തതിലൂടെ പത്മജ ചെയ്തത് ചതിയാണെന്നും അച്ഛൻ്റെ ആത്മാവ് ഇത് പൊറുക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു. പത്മജ പോയതുകൊണ്ട് കോൺ​ഗ്രസിന് നഷ്ടമൊന്നും ഉണ്ടാകില്ല. ഈ ചതിക്ക് തെരഞ്ഞെടുപ്പിലൂടെ പകരം ചോദിക്കും. കോൺഗ്രസ് പത്മജയെ അവണിച്ചിട്ടില്ല. വർക്ക് അറ്റ് ഹോം ആയിരിക്കുന്ന ആൾക്ക് ഇതിൽപരം എന്ത് പരിഗണനയാണ് കൊടുക്കുകയെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് ചോദിച്ചു. കെ കരുണാകരൻ അരു കാലത്തും വർ​ഗീയതയോട് സന്ധിചെയ്തിട്ടില്ല. അച്ഛൻ അന്തിയുറങ്ങുന്ന മണ്ണിൽ സംഘികളെ കേറി നിരങ്ങാൻ അനുവദിക്കില്ല. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ 20 മണ്ഡലങ്ങളിലും ജയിക്കാൻ തീവ്രമായി ശ്രമിക്കുന്നതിനിടെയാണ് പത്മജയുടെ ഭാ​ഗത്തുനിന്നും ഇത്തരമൊരു തീരുമാനമുണ്ടായത്. മത്സരിച്ച ഇടങ്ങളിൽ കാലുവാരി എന്നിങ്ങനെയൊക്കെ പത്മജ പറഞ്ഞതായി ചില മാധ്യമങ്ങളിൽ കണ്ടു. കോൺ​ഗ്രസ് മുന്തിയ പരിഗണന തന്നെയാണ് എല്ലാ കാലത്തും പത്മജയ്ക്ക് കൊടുത്തിട്ടുള്ളത്. 2011ൽ വട്ടിയൂർക്കാവിലും വടകരയിലും മികച്ച ഭൂരിപക്ഷത്തിൽ താൻ വിജയിച്ചത് യുഡിഎഫ് ഒറ്റക്കെട്ടായി…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഉണ്ടായ വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങൾ കണക്കിലെടുത്ത് മനുഷ്യ- വന്യ ജീവി സംഘർഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക്ക് ഡിസാസ്റ്റർ) പ്രഖ്യാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനം കൂടി ഇതിൽ ഉൾപ്പെടുത്തി ഏകോപിപ്പിക്കും. മുഖ്യമന്ത്രി – മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികൾ ജില്ലാ, പ്രദേശിക തലത്തിൽ ഉൾപ്പെടെ രൂപീകരിക്കും. സംസ്ഥാനതല ഉദ്യോഗസ്ഥ സമിതി ഉൾപ്പെടെയുള്ള സമിതികളുടെ ചുമതലകളും പ്രവർത്തന രീതിയും ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറിയുമായി ചർച്ച ചെയ്ത് തയ്യാറാക്കും. മന്ത്രിസഭായോഗ തീരുമാനങ്ങൾ പേര് മാറ്റം സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻറെ ശുപാർശ അംഗീകരിച്ച് സംസ്ഥാന ഒബിസി പട്ടികയിൽ 67-ാം ഇനത്തിൽപ്പെട്ട ‘Vaduvans, Vadugans, Vadukars, Vadukas (Vadukans) എന്നീ സമുദായ നാമങ്ങൾക്ക് പകരം Vaduka (Vadukan, Vaduga, Vadugan, Vaduva, Vaduvan, Vadukar, Vaduvans, Vadugans, Vadukars, Vadukas, Vadukans) എന്ന് മാറ്റം…

Read More

ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ ഹർജിയിൽ കേരളത്തിന് വിജയം. കേരളത്തിന് 13600 കോടി രൂപ കടമെടുക്കാൻ സുപ്രീംകോടതി അനുമതി നൽകി. കേരളം കേസ് പിൻവലിക്കണമെന്ന കേന്ദ്രനിലപാടിനെ കോടതി വിമർശിച്ചു.  കേരളം ഉന്നയിക്കുന്ന അധിക ആവശ്യങ്ങൾ സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്കോ നാളെയോ ചർച്ചകൾ നടത്തി തീരുമാനമെടുക്കണം. കേന്ദ്രത്തോട് കടമെടുക്കാനുള്ള അനുമതിയാണ് ആവശ്യപ്പെടുന്നത് എന്ന് കേരളത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഹർജി പിൻവലിച്ചാൽ കേന്ദ്രം നൽകാമെന്ന് അറിയിച്ച 13,000 കോടി രൂപയ്ക്ക് നയപ്രകാരം അർഹതയുള്ളതാണെന്ന് കേരളം വാദിച്ചു. സംസ്ഥാനത്തിന്റെ അവകാശമാണ് ഇതെന്നും കപിൽ സിബൽ പറഞ്ഞു. സ്യൂട്ട് നിലനിൽക്കെ കടമെടുപ്പ് സംബന്ധിച്ച വിഷയങ്ങളിൽ കേന്ദ്രവും സംസ്ഥാനവും ചർച്ച നടത്തണമെന്ന് വീണ്ടും സുപ്രീംകോടതി പറഞ്ഞു. അത് പരിഗണിച്ച് കോടതി ഉചിതമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും. അടുത്ത സാമ്പത്തിക വർഷം ഇതുപോലെ ഒരു പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് കോടതി അന്തിമ വിധി പുറപ്പെടുവിക്കും. കോടതി പരിഗണനയിലുള്ള വിഷയമായതിനാൽ നേതാക്കൾ ഈ വിഷയത്തിൽ പൊതു…

Read More

തിരുവനന്തപുരം: കേരളത്തിൽ മുസ്‍ലിങ്ങൾ സുരക്ഷിതരെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഉമർ ഫൈസി മുക്കം. എൽഡിഎഫ് സർക്കാർ ന്യൂനപക്ഷത്തിന് നൽകുന്നത് മികച്ച പരിഗണന. രാജ്യത്ത് മുസ്‍ലീങ്ങൾ ആക്രമിക്കപ്പെടുമ്പോൾ എൽഡിഎഫ് സർക്കാർ എല്ലാ സംരക്ഷണവും നൽകുന്നു. മുസ്‍ലീങ്ങളുടെ എല്ലാ ആവശ്യങ്ങളും മുഖ്യമന്ത്രി കേൾക്കാൻ തയ്യാറാക്കുന്നതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സർക്കാർ നടത്തുന്ന പരിപാടികളെ പരിഹസിക്കുന്ന പ്രതിപക്ഷ നിലപാടിനോട്‌ യോജിപ്പില്ലെന്നും ഉമർ ഫൈസി വ്യക്തമാക്കി. ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിക്കുന്ന ഇൻസാഫ് പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

Read More