15ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറാവും. യുഡിഎഫ് സ്ഥാനാർഥിയെ നിർത്താത്തതിനാൽ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്. ജൂണ്‍ ഒന്നിനാണ് ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്.
പ്രീ-ഡിഗ്രി വിദ്യഭ്യാസം നേടിയ ഗോപകുമാർ വിദ്യർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം, എ.ഐ.ടി.യു.സി. കൊല്ലം ജില്ലാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ കൊല്ലം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.