കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന സമീപനമാണ് കേന്ദ്രം കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങള്‍ക്ക് സഹായം നല്കാന് കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ട് .എന്നാല്‍ രാജ്യത്തിൻ്റെ പൊതുവായ വളര്‍ച്ചയ്ക്ക് സംസ്ഥാനങ്ങള്‍കൂടി പങ്കുവഹിക്കുന്നുണ്ടെന്ന് മനസിലാക്കിയല്ല കേന്ദ്ര ഗവണ്മെന്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിൻ്റെ ഈ സമീപനം മൂലം കേരളത്തിൻ്റെ വികസന പ്രക്രിയയില്‍ പ്രതിസന്ധി നേരിടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് മേല്‍ സാമ്പത്തിക സമ്മര്‍ദ്ധം സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു. പിഎസ് സി എംപ്ലോയീസ് യൂണിയന് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന ഉറപ്പ് നല്കിയ കാര്യങ്ങള്‍ പോലും കേന്ദ്രം ലംഘിക്കുന്നു. എന്തുമാകാം എന്ന നിലയിലാണ് കേന്ദ്ര സര്‍ക്കാരിൻ്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെന്നും പിണറായി കൂട്ടിച്ചേര്‍ത്തു