ഭോപ്പാല്‍: ആദിവാസി യുവാവിന്റെ തലയിലും മുഖത്തും മൂത്രമൊഴിച്ച ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ബിജെപി സിദ്ധി എംഎല്‍എ കേഥാര്‍നാഖ് ശുക്ലയുടെ അടുത്ത അനുയായി പ്രവേഷ് ശുക്ലയെയാണ് അറസ്റ്റ് ചെയ്തത്.
നിലത്തിരിക്കുന്ന യുവാവിന്റെ ദേഹത്തേക്ക് സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ദേശീയ സുരക്ഷാ ആക്ട്, എസ് സി,എസ് ടി ആക്ട് എന്നിവയ്ക്കു പുറമേ മറ്റു വകുപ്പുകളും ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.