തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് (ഇന്റലിജന്‍സ്) രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യമായ തുടര്‍നടപടികള്‍ എടുക്കുന്നതിനും മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ മാർക്കറ്റിൽഎത്തുന്നത് തടയുന്നതിനുമാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ക്ലാര്‍ക്ക് എന്നിവരാണ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അംഗങ്ങൾ.