സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡിൽ മികച്ച സംവിധായകനായി നടൻ ബേസിൽ ജോസഫ്. 16 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്നാണ് ബേസിൽ മികച്ച സംവിധായകനായത്. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച മിന്നൽ മുരളി എന്ന ചിത്രമാണ് താരത്തെ മികച്ചതാക്കിയത്. നടനെ തേടിയെത്തിയ ഈ അന്താരാഷ്ട്ര പുരസ്കാരം മലയാള സിനിമാ ലോകത്തിന്റെ അഭിമാനം തന്നെ ഉയർത്തിയിരിക്കുകയാണ്.
സിംഗപ്പൂരിൽ നടന്ന പുരസ്കാരനിശയിൽ ബേസിൽ ജോസഫ് അവാർഡ് ഏറ്റുവാങ്ങി. അന്താരാഷ്ട്രവേദിയിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യാനായതിൽ സന്തോഷമുണ്ടെന്നും മലയാള സിനിമയുടെ ഭാഗമായതിൽ അഭിമാനമുണ്ടെന്നും ബേസിൽ പ്രതികരിച്ചു. വികെ പ്രശാന്ത് എംഎൽഎയും താരത്തിന് അഭിനന്ദനം നേർന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഇറങ്ങിയ മിന്നൽ മുരളി കഴിഞ്ഞ ഡിസംബറിലാണ് നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രദർശനത്തിനെത്തിയത്. നെറ്റ്ഫ്ലിക്സിന്റെ ഗ്ലോബൽ ടോപ്പ് 10 ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയിൽ ഇടംനേടിയ മൂന്നാമത്തെ ഇന്ത്യൻ സ ചിത്രം കൂടിയാണ് ‘മിന്നൽ മുരളി’.
https://www.facebook.com/basiljosephdirector/posts/pfbid02Kqvnmdn5BvJXSQSDN6ZFqPAVAjAUCVFzy5QWLqm6HPYJ7A7LTRNWN59x5wW6DgA6l
https://www.facebook.com/basiljosephdirector/posts/pfbid08dN6sZinKb5yWpmRasXk6WMPFCvnNr4AhBNL9gHCDCmwDcdPUhaJTtWpNQbvFyBZl