ഭാരത് ജോഡോ യാത്രയുടെപേരിൽ കാസർകോട്ട് സംഭാവനത്തട്ടിപ്പ്. കാസർഗോഡ് ഡിസിസി പ്രസിഡന്റിന്റെ നാടായ പടന്നയിലുൾപ്പെടെയാണ് കാസർഗോഡ് ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ ഐഎൻടിയുസിയുടെ രസീത് നൽകി ലക്ഷങ്ങൾ പിരിച്ചെടുത്തത്. 1000 മുതൽ പതിനായിരം രൂപവരെ പലരിൽ നിന്ന് വാങ്ങി. എന്നാൽ ഇതിന് രസീതോന്നും തന്നെയില്ല. യാത്രയുടെ ചെലവിലേക്കാണെന്ന് വാക്കാൽ പറയുകയാണ് ചെയ്യുന്നത്.
ഭാരത് ജോഡോ യാത്രയ്ക്ക് പണം പിരിക്കുന്നതിനുള്ള നേതാക്കളുടെ ചിത്രമുള്ള കൂപ്പൺ കീഴ്ഘടകങ്ങൾക്ക് വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ ഇത് ഉപയോഗിക്കാതെയാണ് ഓട്ടോ–ടാക്സി ഡ്രൈവേഴ്സ് യൂണിയ(ഐഎൻടിയുസി)ൻ്റെ രസീത് ഉപയോഗിച്ച് സംഭാവന പിരിക്കുന്നത്. ഡിസിസി സെക്രട്ടറിക്കെതിരെ പ്രവർത്തകർ ഉന്നതനേതൃത്വത്തിന് പരാതി നൽകി.
ഭാരത് ജോഡോ യാത്രയിൽ സംഭാവന നൽകാൻ വിസമ്മതിച്ച ഡോക്ടറെ ഭീഷണിപ്പെടുത്തി കോൺഗ്രസ് നേതാവ്