പോപ്പുലർ ഫ്രണ്ടിനെതിരെ മതമൗലിക വാദത്തിന് തെളിവുണ്ടെന്ന് എൻ ഐ എ. ഇത് സംബന്ധിച്ച കൂടുതൽ രേഖകൾ കൊൽക്കത്തയിൽ നിന്ന് പടിച്ചെടുത്തെന്ന് എൻ ഐ എ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലുള്ളവരെ കേരളത്തിൽ എത്തിച്ച് പരിശീലനം നടത്തിയെന്ന് ആരോപിച്ച എൻ ഐ എ കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസം പതിനഞ്ച് സംസ്ഥാനങ്ങളിലായി നടന്ന എൻ ഐ എയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെയും സംയുക്ത റെയ്ഡിൽ 93 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. 106 പോപ്പുലർ ഫ്രണ്ടുകാരെയും ആറസ്റ്റ് ചെയ്തു. ഇവരെ എൻ ഐ എ ആസ്ഥാനത്ത് ചോദ്യം ചെയ്ത് വരികയാണ്.
കേസിൽ പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുള്ള നിർദ്ദേശം ഉൾപ്പെടുത്തി ആഭ്യന്തര മന്ത്രാലയത്തിന് എൻഐഎ പുതിയ റിപ്പോർട്ട് നൽകും. അതേസമയം കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിലായതിനെ തുടർന്ന് പ്രഖ്യാപിച്ച ഹർത്താൽ അക്രമാസക്തമാണ്. കണ്ണൂരിൽ ഹർത്താലിനിടെ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിനു നേരെ ഹർത്താൽ അനുകൂലികൾ പെട്രോൾ ബോംബെറിഞ്ഞു. വിവിധ ജില്ലകളിൽ നിരവധി വാഹനങ്ങൾക്കുനേരെ കല്ലെറിഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പോലീസുകാർക്ക് നേരെയും ആക്രമണം നടത്തി.