എകെജി സെൻ്റര്‍ ആക്രമണക്കേസിലെ മുഖ്യപ്രതി ജിതിനെ ജുഡീഷ്യല്‍
കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതി കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമായിരുന്നു ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.
ഇന്ന് രാവിലെയായിരുന്നു എകെജി സെൻ്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ ക്രൈംബ്രാഞ്ച് പിടികൂടിയത്. തുടര്‍ന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ജൂണ്‍ മുപ്പതിന് രാത്രിയാണ് സ്കൂട്ടറില്‍ എത്തിയ അക്രമി എകെജി സെൻ്ററില്‍ സ്ഫോടകവസ്തുവെറിഞ്ഞത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പടെ നിരവധി നേതാക്കള്‍ എകെജി സെൻ്ററില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം.
https://t21media.com/news/latest/2022/09/22/akg-center-attack-youth-congress-activist-in-custody/
1 Comment
Pingback: ജിതിന് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലും പ്രതി, എഫ