ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനെ സന്ദർശിച്ചത് ഉചിതമായില്ലെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
സ്വാതന്ത്ര്യം ലഭിച്ച ശേഷം അമ്പത് വർഷത്തോളം ദേശീയപതാക ഉയർത്താത്ത സംഘടനയുടെ നേതാവുമായാണ് ഗവർണർ കൂടിക്കാഴ്ച നടത്തിയത്. ഗവർണർ എന്നത് ഭരണഘടന പദവിയാണ്. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും ആജ്ഞാനുവർത്തിയായി ഗവർണമാർ മാറുന്ന കാഴ്ചയാണ് ഇന്ന് കാണാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. അതിനു പിന്നാലെയാണ് ജയറാം രമേശ് പ്രതികരിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയ മോഹൻ ഭാഗവത് ബിജെപി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറായിരുന്നില്ല.