ഡൽഹിയിൽ ആം ആദ്മി പാർട്ടി എംഎൽഎ അറസ്റ്റിൽ. ഓഖ്ലയിൽ നിന്നുള്ള നിയമസഭാംഗം അമാനത്തുള്ള ഖാനാണ് അറസ്റ്റിലായത്. അഴിമതിക്കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഡൽഹി പോലീസിൻ്റെ അഴിമതി വിരുദ്ധ വിഭാഗമാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. രണ്ട് വർഷം മുൻപുള്ള ഡൽഹി വഖഫ് ബോർഡ് അഴിമതി കേസിലാണ് അറസ്റ്റുണ്ടായത്.
അമാനത്തുള്ള ഖാൻ വഖഫ് ബോർഡ് ചെയർമാനായിരിക്കെ നടത്തിയ നിയമനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ അന്വേഷണ സംഘം കണ്ടെത്തി. എംഎൽഎയെ നാല് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റുണ്ടായത്. പിന്നാലെ എംഎൽഎയുടെ സുഹൃത്തുക്കളുടെയും ബിസിനസ് പങ്കാളികളുടെയും വസതികളിൽ റെയ്ഡ് നടത്തി. റെയ്ഡിൽ പന്ത്രണ്ട ലക്ഷം രൂപയും ലൈസൻസ് ഇല്ലാത്ത തോക്കുകളും തിരകളും കണ്ടെടുത്തു. എംഎൽഎയുടെ ബിസിനസ് പങ്കാളിയുടെ വസതിയിൽ നിന്നാണ് തോക്ക് കണ്ടെടുത്തത്.
നേരത്തെ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനും അറസ്റ്റിലായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സത്യേന്ദർ ജെയിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 2015–16ൽ കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിയുമായി സത്യേന്ദർ ജെയിൻ ഹവാല ഇടപാട് നടത്തിയെന്ന് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു.